നാല് വയസുകാരിയുടെ മരണം; സ്കൂളിന് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ, സ്വമേധയാ കേസെടുത്തു

Published : Nov 21, 2025, 11:18 AM IST
child death

Synopsis

സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്കൂളിന് ഗുരുതര സംഭവിച്ചുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സ്വമേധയാ കേസെടുത്തു. സ്കൂൾ മുറ്റത്ത് വെച്ചാണ് അപകടമുണ്ടായത്.

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്കൂളിന് ഗുരുതര സംഭവിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സ്കൂളിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വെച്ചാണ് അപകടമുണ്ടായത്. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം സ്കൂൾ അധികൃതരുടെ അനാസ്ഥയാണെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.

സ്കൂളിന്റെ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കുട്ടികളെ ശ്രദ്ധിക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഈ സംഭവത്തിൽ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സ്കൂൾ പരാജയപ്പെട്ടു. വിദ്യാർത്ഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ച് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം