കുട്ടിക്കാലത്തെ സ്വപ്നത്തിന് കാറിന്റെ രൂപം; 'ലംബോർഗിനി' നിർമിച്ച് എൻജിനീയറിങ് വിദ്യാര്‍ത്ഥി

Published : Sep 04, 2026, 07:22 PM IST
engineering student builds a 'Lamborghini'

Synopsis

ഓട്ടൊമൊബീൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ആരോമൽ ഉണ്ണി, ഫോഡ് ഐക്കണിന്റെ എൻജിനും ത്രീ ഡി പ്രിന്റിങ് പോലുള്ള സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ലംബോർഗിനി കാറിന്റെ മാതൃക നിർമിച്ചു. നാല് വർഷം കൊണ്ട് 13 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സ്വപ്നവാഹനം യാഥാർഥ്യമാക്കിയത്.

ചാരുംമൂട്: കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാറിന്റെ മാതൃക സ്വന്തമായി നിർമിച്ച് ഓട്ടൊമൊബീൽ എൻജിനീയറിങ് വിദ്യാര്‍ത്ഥിയുടെ ശ്രദ്ധേയമായ നേട്ടം. താമരക്കുളം ചത്തിയറ ആതിരയിൽ ആരോമൽ ഉണ്ണിയാണ് (24) കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടന്ന വാഹനത്തിന് യാഥാർഥ്യത്തിന്റെ രൂപം നൽകിയത്. ഫോഡ് ഐക്കണിന്റെ 1.3 ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന കാറിന്റെ നിർമാണത്തിനായി ത്രീ ഡി പ്രിന്റിങ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളും ആരോമൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പത്താംക്ലാസ് പരീക്ഷയെഴുതാൻ പോയ സമയത്ത് അടുത്തുള്ള കടയിൽ കണ്ട റിമോട്ട് കൺട്രോൾ ലംബോർഗിനി കാർ അമ്മയോടൊപ്പം പോയി വാങ്ങിയപ്പോഴാണ് ഈ വാഹനത്തോടുള്ള കമ്പം തുടങ്ങുന്നത്. ഡ്രൈവറില്ലാതെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഒരു ജീപ്പായിരുന്നു ആരോമലിന്റെ ആദ്യത്തെ പരീക്ഷണം. പിന്നീട് ഇതിനെ മൊബൈൽ ഫോൺ വഴി നിയന്ത്രിക്കുന്ന രീതിയിലേക്ക് മാറ്റിയെടുത്തു. ഈ അനുഭവപരിചയത്തിന്റെ കരുത്തിലാണ് 2021-ൽ ലംബോർഗിനിയുടെ നിർമാണത്തിലേക്ക് കടന്നത്. എൻജിനീയറിങ് പഠനത്തിന് ചേരുന്നതിന് മുൻപ് തന്നെ നിർമാണം തുടങ്ങിയിരുന്നു. മികച്ച പിന്തുണയുമായി കുടുംബാംഗങ്ങളും ഈ സ്വപ്നത്തിന് ഒപ്പം നിന്നു.

പുതിയ മോൾഡ് തയ്യാറാക്കിയാണ് കാറിന്റെ രൂപകൽപന നടത്തിയത്. ഫൈബർ ഗ്ലാസ് ബോഡിയും ലാമിനേറ്റഡ് ഗ്ലാസ് വിൻഡ് സ്ക്രീനും ഉൾപ്പെടെ ഉപയോഗിച്ച് കാറിന്റെ നിർമാണം പൂർത്തിയാക്കാൻ നാല് വർഷമെടുത്തു. 13 ലക്ഷം രൂപയാണ് ആകെ ചെലവ് വന്നത്. റോഡിൽ ഓടിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾ അനുവദിക്കാത്തതിനാൽ ഈ സ്വപ്നവാഹനം ഇപ്പോൾ വീട്ടുമുറ്റത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. വീട്ടിലെത്തുന്ന സന്ദർശകർക്കായി മുറ്റത്ത് വണ്ടി ഓടിച്ച് കാണിക്കുകയാണ് ഈ മിടുക്കൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൗതുക കാഴ്ചയായി വാഴക്കുല; ഒരേ കുലയിൽ പച്ചയും ചുവപ്പും കായ്കൾ
ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 10036 ആയി ഇതുവരെ അറസ്റ്റിലായത് 10844 പേര്‍