അമ്മയുടെ ആത്മഹത്യാശ്രമത്തിൽ പൊലിഞ്ഞത് രണ്ട് കുഞ്ഞുജീവൻ, പിന്നിൽ കുടുംബ പ്രശ്നമോ, അന്വേഷിക്കാന്‍ പൊലീസ്

By Web TeamFirst Published Sep 27, 2021, 8:48 AM IST
Highlights

കിണറ്റിൽ വീണ രണ്ട് മക്കളും മരിക്കുകയും യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സുബിന എന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

കോഴിക്കോട്: കോഴിക്കോട് (Kozhikode) അമ്മ (Mother) മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയ സംഭവത്തിൽ പൊലീസ് അന്വേഷണം. യുവതിയുടെ നടപടിക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളാണോ എന്ന് പൊലീസ് (Police) അന്വേഷിക്കും. യുവതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ആരോഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം.

സുബിന എന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് വയസ്സുള്ള ഫാത്തിമ റൌഹയും മുഹമ്മദ് റസ് വിനുമാണ് മരിച്ചത്. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സിസി യുപി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. സുബിന കിണറ്റിൽ ചാടും മുമ്പ് വാണിമേൽ ഉള്ള സ്വന്തം  വീട്ടിലേക്ക് വിളിച്ചിരുന്നു.

Read More: നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു; യുവതിയെ ചോദ്യം ചെയ്യുന്നു

മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് ഇവർ കിണറ്റിൽ ചാടിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. സുബിനയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇവടെ വച്ച് ഇവരെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

click me!