കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ തൊഴിലാളിയെ കൈകളിൽ താങ്ങി യുവാക്കൾ

By Web TeamFirst Published Sep 27, 2021, 7:51 AM IST
Highlights

പിണറായിയിലെ ഒരു രണ്ട് നില വീട്ടിൽ പൈപ്പ് ഫിറ്റ് ചെയ്യുകയായിരുന്നു ശരത്ത്. പെട്ടന്ന് തലകറക്കം അനുഭവപ്പെട്ട ശരത്ത് താഴേക്ക് വീഴുകയായിരുന്നു. 

കണ്ണൂർ: 25 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണ ശരത്ത് ഇപ്പോൾ കരുതുന്നുണ്ടാവും ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന്. കാരണം താഴെ നാല് കൈകളിലേക്കാണ് ശരത്ത് വന്നുവീണത്. തോട്ടട കുന്നത്ത് ഹൌസിലെ 26കാരനായ ശരത്ത് വെൽഡ്ഡിംഗ് തൊഴിലാളിയാണ്. ജോലി ചെയ്യുന്നതിനിടെയാണ് 25 അടി ഉയരത്തിൽ നിന്ന് ശരത്ത് താഴേക്ക് വീണത്. എന്നാൽ ഭൂമി തൊടും മുമ്പ് ശരത്തിനെ രണ്ട് പേർ ചേർന്ന് തങ്ങളുടെ കൈക്കുള്ളിലാക്കിയിരുന്നു. പിണറായി സ്വദേശികളായ 28കാരനായ സാരംഗും 24കാരനായ പിപി അതുലുമാണ് ശരത്തിന് ഒരു പുതുജീവിതം നൽകിയത്. 

പിണറായിയിലെ ഒരു രണ്ട് നില വീട്ടിൽ പൈപ്പ് ഫിറ്റ് ചെയ്യുകയായിരുന്നു ശരത്ത്. പെട്ടന്ന് തലകറക്കം അനുഭവപ്പെട്ട ശരത്ത് താഴേക്ക് വീഴുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന സുമോജ ബഹളം വച്ചതോടെ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന സാരംഗും അതുലും 
താഴേക്ക് വീണ ശരത്തിലെ നിലം തൊടും മുമ്പ് കയ്യിൽ താങ്ങിയെടുത്തു.  ചെറിയ പരിക്കുകളോടെ ശരത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. 

click me!