
പത്തനംതിട്ട : പത്തനംതിട്ടയിൽ നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളും മരിച്ചു. ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇളകൊള്ളൂരിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മരിച്ചത്. കുട്ടികളെ രണ്ട് പേരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫുട്ബോൾ മാച്ച് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കുട്ടികൾ തന്നെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
Read More : നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളെ മുങ്ങിയെടുത്ത് സ്ക്യൂബ ടീം