റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാനൊരുങ്ങി ജുവനൈൽ ഹോമിലെ കുട്ടികളും; മാതൃകയായി കോഴിക്കോട് ജില്ല

By Web TeamFirst Published Jan 23, 2019, 10:33 PM IST
Highlights

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ ജുവനൈൽ ഹോമുകളിലെ കുട്ടികൾ. കോഴിക്കോട് ജില്ലയിലെ പരേഡിലാണ് 30 പേർ അടങ്ങുന്ന സംഘം മാർച്ച് ചെയ്യാൻ ഒരുങ്ങുന്നത്.

കോഴിക്കോട്: ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ജുവനൈൽ ഹോമുകളിലെ കുട്ടികൾ. കോഴിക്കോട് ജില്ലയിലെ പരേഡിലാണ് 30 പേർ അടങ്ങുന്ന സംഘം മാർച്ച് ചെയ്യാൻ ഒരുങ്ങുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കെ സഞ്ജയ് കുമാർ ഗുരുദീന്‍റെ നിർദേശപ്രകാരമാണ് ഇവരെ പരേഡിന്‍റെ ഭാഗമാക്കിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്ത് പൊലീസ് ഇവർക്ക് പ്രത്യേക പരിശീലനം നൽകിവരികയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ജുവനൈൽ ഹോമുകളിൽ നിന്നുള്ള കുട്ടികളാണ് പരേഡിൽ അണിനിരക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രനാണ് റിപബ്ലിക് ദിനത്തിൽ ഇവരുടെ സല്യൂട്ട് സ്വീകരിച്ച് പരേഡിനെ അഭിസംബോധന ചെയ്യുക.
 

click me!