വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങവേ വാഹനാപകടം; യുവാവ് മരിച്ചു, സഹോദരന്‍റെ നില ഗുരുതരം

Published : Jan 23, 2019, 07:57 PM IST
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങവേ വാഹനാപകടം; യുവാവ് മരിച്ചു, സഹോദരന്‍റെ നില ഗുരുതരം

Synopsis

ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ രാജാ മുഹദ്ദിനെയും സഹോദരൻ ബാബുവിനെയും പ്രദേശവാസികൾ  തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രാജാ മുഹമ്മദ് വഴിമധ്യേ മരിച്ചു.

ഇടുക്കി: ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് മടങ്ങവേ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ദേവികുളം ന്യു കോളനിയിൽ രാജാ മുഹമ്മദ്ദാണ് മരിച്ചത്. രാജാ മുഹമ്മദിനൊപ്പമുണ്ടായിരുന്ന സഹോദരന്‍റെ നില ഗുരുതരമായി തുടരുകയാണ്. ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതം തിങ്കളാഴ്ചയാണ് രാജാ മുഹമ്മദ് രാജപാളയത്ത് പോയത്. 

ചൊവ്വാഴ്ച ചടങ്ങിൽ പങ്കെടുത്ത് മൂന്നാറിലേക്ക് മടങ്ങവെ ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ രാജാ മുഹദ്ദിനെയും സഹോദരൻ ബാബുവിനെയും പ്രദേശവാസികൾ  തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രാജാ മുഹമ്മദ് വഴിമധ്യേ മരിച്ചു. രാജാ മുഹമ്മദിന്‍റെ ഭാര്യ റെഷീന ബീഗം, മക്കളായ ആമിന, ഐഷു, ആസിലു എന്നിവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ രാജാ മുഹമ്മദിനെ അടക്കം ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്