
മൂന്നാര്‍: കൊവിഡ് കാരണം സ്‌കൂള്‍ അടച്ചതോടെ ഓണ്‍ലൈന്‍ ക്ലാസിലൂടെയാണ് സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ പഠനം പുരോഗമിക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട് ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയിരിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. പലയിടങ്ങളിലും സര്‍ക്കാരിന് പുറമെ സുമനസ്സുകളും സഹായവുമായെത്തുന്നുണ്ട്.
ഇപ്പോഴിതാ ഇടുക്കിയിലെ ഗൗതമിനും യാദേഷിനും അത്തരമൊരു സഹായം ലഭിച്ചിരിക്കുന്നു. ടിവിയില്ലാത്തതിനാല്‍ പഠനം മുടങ്ങുന്ന അവസ്ഥ ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശികളായ ഈ കുട്ടികള്‍ക്ക് ഇനിയുണ്ടാവില്ല. കുട്ടികളുടെ അവസ്ഥ അറിഞ്ഞ മൂന്നാര്‍ ടൗണിലെ കടയുടമ കുട്ടികള്‍ക്ക് ടിവി വാങ്ങി നല്‍കുവാന്‍ തയ്യാറാവുകയായിരുന്നു.
മൂന്നാര്‍ ടൗണിലെ ബെസ്റ്റ് ചിക്കന്‍ സെന്റര്‍ ഉടമയാണ് കുരുന്നുകളുടെ ഭാവിയ്ക്കായി കരം നീട്ടി സഹായിച്ചത്. ഓട്ടോ ഡ്രൈവറായ ബാബു, പ്രവീണ ദമ്പതികളുടെ മകന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗതം, യുകെജി വിദ്യാര്‍ത്ഥി യാദേഷ് എന്നിവര്‍ക്കാണ് ടിവി ഇല്ലാത്തതിന്റെ പേരില്‍ പഠനം മുടങ്ങിയിരുന്നത്.
മൂന്നാര്‍ ടൗണില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന ഗൃഹനാഥനായ ബാബുവിന് ലോക്ക് ഡൗണ്‍ ആയതോടെ വരുമാനവും നിലച്ചതും ഈ കുടുംബത്തിന് ബുദ്ധിമുട്ടായി. കേരളാവിഷന്‍ കേബിള്‍ ഓപ്പറേറ്റര്‍ ദാസ് ഇവര്‍ക്ക് സൗജന്യമായി കണക്ഷന്‍ കൂടി നല്‍കാമെന്ന് ഏറ്റതോടെ ഈ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam