ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

Published : Mar 04, 2025, 10:20 PM IST
ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

Synopsis

പൂരാഘോഷവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 ന് രാത്രി എട്ടു മണി, 9.30 സമയത്തും, മാര്‍ച്ച് 13 ന് രാത്രി ഏഴു മണിക്കും വെടിക്കെട്ട് നടത്താന്‍ അനുമതി തേടിയാണ് അപേക്ഷ  സമര്‍പ്പിച്ചത്

പാലക്കാട്: ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരാഘോഷത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൂരാഘോഷവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 12 ന് രാത്രി എട്ടു മണി, 9.30 സമയത്തും, മാര്‍ച്ച് 13 ന് രാത്രി ഏഴു മണിക്കും വെടിക്കെട്ട് നടത്താന്‍ അനുമതി തേടി  സമര്‍പ്പിച്ച അപേക്ഷയിലാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠന്‍ അനുമതി നിഷേധിച്ചത്. 

വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് പെസോ  അനുശാസിക്കുന്ന നിബന്ധനയ്ക്കനുസൃതമായ സംഭരണ മുറി ഇല്ല, വെടിക്കെട്ട് പ്രദര്‍ശിപ്പിക്കുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്മെന്റ് പ്ലാനും ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാനും അപാകത പരിഹരിച്ച് ഹാജരാക്കിയില്ല, സ്ഫോടക വസ്തു ചട്ടം (2008) പ്രകാരം പ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് നിരോധിത രാസ വസ്തുക്കളില്ലെന്ന് ഉറപ്പ് വരുത്തിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

കുറ്റ‍്യാടി-പേരാമ്പ്ര പാതയിൽ വന്ന കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍; സംശയം തോന്നി തടഞ്ഞു, പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം