
തിരുവനന്തപുരം: ചിറയിൻകീഴ് എക്സൈസ് റെയിഞ്ചിൽ രണ്ടിടങ്ങളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 42.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. 30.5 ലിറ്റർ മദ്യവുമായി മണ്ണാർക്കുളം കടപ്പുറത്ത് വച്ച് സെലിൻ എന്ന സ്ത്രീയെയാണ് പിടിയിലായത്. ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്നാണ് സെലിനെ അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷിബുകുമാർ, രാജേഷ്, ബിജു, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഹാഷിം, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് ബാബു, അഖിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
ആറ്റിങ്ങൽ ഭാഗത്ത് നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മോഹനൻ എന്നയാളെയും അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജേഷും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷിബുകുമാർ, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് ബാബു, അഖിൽ, റിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.
Read More : മുൻപരിചയമില്ല, ആദ്യം കാണുന്നയാൾ, കോട്ടയത്ത് പൊലീസുകാരന്‍റെ ജീവനെടുത്തത് ലഹരിക്കടിമ; കണ്ണീരുണങ്ങാതെ കുടുംബം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam