മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

By Web TeamFirst Published Jan 24, 2020, 9:42 PM IST
Highlights

ജില്ലയിൽ ഒരു അതിഥി തൊഴിലാളിയിൽ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്ത സാഹചര്യത്തിൽ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ 

മലപ്പുറം: ജില്ലയിൽ ഒരു അതിഥി തൊഴിലാളിയിൽ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്ത സാഹചര്യത്തിൽ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വയറിളക്കം വയറുവേദന, ഛർദി മുതലായ രോഗലക്ഷണം ഉള്ളവർ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. മുൻകരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നൽകിയതായും ഡി എം ഒ ഡോ. സക്കീന അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മലമൂത്ര വിസർജ്ജനത്തിന് മുമ്പും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.
  • പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ആഹാരം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കണം.
  • വയറിളക്ക രോഗമുള്ളവർ രോഗലക്ഷണം തുടങ്ങി വൈദ്യസഹായം ലഭിക്കുന്നത് വരെയും ഒ.ആർ.എസ് ലായനിയോ  ഉപ്പിട്ട കഞ്ഞി  വെള്ളമോ ധാരാളം കുടിക്കണം.
click me!