
ചുനക്കര: ലിംഗസമത്വത്തിന്റെ ഭാഗമായി ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂളിലെ എല്ലാ പെൺകുട്ടികളും പാന്റ്സിലേക്കും ഷർട്ടിലേക്കും മാറി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ജില്ലയിലെ ആദ്യത്തെ സ്കൂൾ ആണ് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ.
അടുത്ത അധ്യയന വർഷം മുതൽ ആണ് ജില്ലയിൽ ലിംഗ സമത്വ പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നത്. രക്ഷകർത്താക്കളുടെ യോഗം ചേർന്ന് ഈ വർഷം തന്നെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. 450 ൽ അധികം കുട്ടികൾ പഠിക്കുന്ന ഗ്രാമപ്രദേശത്തെ സ്കൂൾ ആണ് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. പ്രിൻസിപ്പൽ കെ പൊന്നമ്മക്കൊപ്പം മറ്റ് അധ്യാപകരുടെയും കൂട്ടായ ശ്രമം കൊണ്ടാണ് പദ്ധതി വർഷം തന്നെ നടപ്പാക്കാൻ കഴിഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam