കൈ കാണിച്ചിട്ടും നി‍‌‌ർത്താതെ പാഞ്ഞു; സിനിമ സ്റ്റൈൽ കാ‌ർ ചേസ്, കുറകെയിട്ട് പിടിച്ചു; പിടിച്ചെടുത്തത് കഞ്ചാവ്

Published : Aug 29, 2024, 04:21 PM IST
കൈ കാണിച്ചിട്ടും നി‍‌‌ർത്താതെ പാഞ്ഞു; സിനിമ സ്റ്റൈൽ കാ‌ർ ചേസ്, കുറകെയിട്ട് പിടിച്ചു; പിടിച്ചെടുത്തത് കഞ്ചാവ്

Synopsis

വാഹന പരിശോധന നടത്തി വരവേ കൈ കാണിച്ച് നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെഇഎംയു) നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രാജീവ് (57), അനൂപ് (35) എന്നിവ‍ർ അറസ്റ്റിലായി. വാഹന പരിശോധന നടത്തി വരവേ കൈ കാണിച്ച് നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് പ്രതികളെയും തൊണ്ടി മുതലുകളും നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി.

കെഇഎംയു സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി ബി ഷാജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ എം വിശാഖ്, അജയൻ. കെ സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, പ്രശാന്ത് ലാൽ, ആർ രാജീവ്, ഹരിപ്രസാദ് എന്നിവർ ഉണ്ടായിരുന്നു. അതേസമയം, മലപ്പുറം ചേളാരിയിൽ 7.5 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശി ഷണ്മുഖ ദാസൻ(38 വയസ്സ്) ആണ് പിടിയിലായത്.

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷനൂജ് കെടിയും സംഘവുമാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച യമഹ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി ബിജു, കെ പ്രദീപ്‌ കുമാർ, എം രാകേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പാറോൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പി എം.ലിഷ എന്നിവരും ഉണ്ടായിരുന്നു.

രഹസ്യവിവരം കിട്ടി പൊലീസ് ആനക്കാംപൊയിൽ റിസോർട്ടിലെത്തി; പിടിയിലായത് യുവതിയും യുവാവും, എംഡിഎംഎ പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം