വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിഞ്ഞു, കല്ലാർകുട്ടി പുഴയിലിറങ്ങിയ 2 വിനോദ സഞ്ചാരികൾ പാറക്കെട്ടിൽ കുടുങ്ങി

Published : Aug 29, 2024, 03:16 PM IST
വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിഞ്ഞു, കല്ലാർകുട്ടി പുഴയിലിറങ്ങിയ 2 വിനോദ സഞ്ചാരികൾ പാറക്കെട്ടിൽ കുടുങ്ങി

Synopsis

കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ നേരത്തെ ഉയർത്തിയതോടെയാണ് പുഴയിൽ ജലനിരപ്പ് ഉയര്‍ന്നത്

ഇടുക്കി:ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി കല്ലാര്‍കുട്ടി പുഴയിൽ ഇറങ്ങിയ 2 വിനോദ സഞ്ചാരികൾ കുടുങ്ങി.ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ നേരത്തെ ഉയർത്തിയതോടെയാണ് പുഴയിൽ ജലനിരപ്പ് ഉയര്‍ന്നത്.പുഴയിലെ പാറക്കെട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ  ബഹളം വെച്ച് നാട്ടുകാരെ കൂട്ടി.പിന്നീട് നാട്ടുകാര്‍ ഡാം അധികൃതരെ വിളിച്ച് വരുത്തി ഇവരെ രക്ഷരപ്പെടുത്തുകയായിരുന്നു.  

ഇതിനിടെ,ഇടുക്കി വാളറ വെള്ളച്ചാട്ടത്തിന് സമീപം  മണ്ണിടിച്ചിലുണ്ടായി. മണ്ണും കല്ലും റോഡിലേക്ക് വീണ് ഗതാഗതം അൽപസമയം തടസ്സപ്പെട്ടു.  ആലുവ-മുന്നാര്‍ ദേശീയപാതയിലായിരുന്നു സംഭവം. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മണ്ണം കല്ലും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ മുതൽ ഇടുക്കി ജില്ലയുടെ പലഭാഗത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇതേതുടര്‍ന്ന് ജില്ലയിൽ നിലവിൽ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

'കൊടിയുടെ നിറം നോക്കിയാണ് അന്വേഷണം': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

'വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു'; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വർക്കിയും ഉള്‍പ്പെടെ 5 പേർക്കെതിരെ കേസ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം തീരത്ത് 2 ബോട്ടുകൾ, പരിശോധിച്ചപ്പോൾ തമിഴ്നാട് സ്വദേശികൾ, മതിയായ രേഖകളില്ല; പിടികൂടി ഫിഷറീസ് വകുപ്പ്
വിമുക്ത ഭടനും പെൺസുഹൃത്ത് ദിവ്യയുമടക്കം 3 പേ‍ർ കുറ്റ്യാടിയിലെ വാടക വീട്ടിൽ, ലോഡ്ജിൽ വാണിമേൽ സ്വദേശി; എംഡിഎംയുമായി പിടിയിൽ