
തിരുവനന്തപുരം: ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിളപ്പിൽശാലയിലുണ്ടായ തർക്കത്തിനിടെ ഐഎൻടിയുസി തൊഴിലാളിയെ സിഐടിയു തൊഴിലാളി മർദിച്ചെന്നാണ് പരാതി. തർക്കം രൂക്ഷമായതോടെ കോൺഗ്രസ് പ്രവർത്തകനെ കല്ല് കൊണ്ട് അടിച്ചെന്നാണ് പരാതി.
കോൺഗ്രസ് കാവിൻപുറം വാർഡ് പ്രസിഡന്‍റും ഐഎൻടിയുസി കൊല്ലംകോണം യൂണിറ്റ് അംഗവുമായ പെരുവിക്കോണം തൊണ്ടൽക്കര പുത്തൻവീട്ടിൽ ശരത്തി (28) നാണ് അക്രമത്തിൽ തലയ്ക്കു പരിക്കേറ്റത്. കഴിഞ്ഞ ദിവസം കൊല്ലംകോണം യൂണിയൻ ഓഫീസിനു സമീപത്തുവെച്ച് പ്രദേശത്തെ സിഐടിയു പ്രവർത്തകനായ വിഷ്ണു, ശരത്തിനെ ആക്രമിച്ചതായാണ് പരാതി.
സ്വകാര്യ സ്ഥാപനത്തിലേക്ക് രാവിലെ വന്ന ലോഡ് ഇറക്കുന്നതിനിടെ ഉണ്ടായ തർക്കത്തിന് ശേഷം ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് വിളപ്പിൽശാല ആശുപത്രിയിൽ കഴിയുന്ന ശരത് പറയുന്നു. സംഭവ ശേഷം വിഷ്ണു ഒളിവിലാണ്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam