വാഹന അപകടങ്ങള്‍ കുറയ്ക്കാന്‍ 'സീറോ അവര്‍'; സിറ്റി പൊലീസിന്‍റെ പദ്ധതി ആരംഭിച്ചു

By Web TeamFirst Published Mar 23, 2019, 3:23 PM IST
Highlights

പ്രത്യേകം നിശ്ചയിക്കുന്ന ദിവസം ഒരു മണിക്കൂർ നേരം തിരുവനന്തപുരം നഗരത്തിലെ മുഴുവൻ ലോക്കൽ പോലീസ് ഉദ്യോഗസ്ഥരുടെയും  ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇനി മുതല്‍ വാഹന പരിശോധന നടത്തും. 

തിരുവനന്തപുരം: നഗരത്തിലെ വാഹന അപകടങ്ങള്‍ കുറക്കുന്നതിനായി സിറ്റി പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ സീറോ അവര്‍ എന്ന പേരില്‍ ബോധവത്കരണപരിപാടി ആരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ജില്ലാ പോലീസ് മേധാവി കെ  സഞ്ജയ് കുമാർ ഗുരുദിന്‍ ഐ പി എസ് നിർവഹിച്ചു.

പ്രത്യേകം നിശ്ചയിക്കുന്ന ദിവസം ഒരു മണിക്കൂർ നേരം തിരുവനന്തപുരം നഗരത്തിലെ മുഴുവൻ ലോക്കൽ പോലീസ് ഉദ്യോഗസ്ഥരുടെയും  ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇനി മുതല്‍ വാഹന പരിശോധന നടത്തും. ഈ സമയം പിടികൂടുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതല്ല. 

വാഹനയാത്രികര്‍ക്ക് നിയമലംഘനം എന്താണെന്ന് ബോധ്യപ്പെടുത്തകയാണ് പുതിയ പദ്ധിതുയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക സ്ഥലങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. നിയമ ലംഘനം നടത്തുന്നതിലൂടെ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആളുകള്‍ക്ക് മനസിലാക്കിക്കൊടുക്കയാണ് ലക്ഷ്യം.


 

click me!