റോഡിലും വയലിലും ഓടി നടന്ന് തല്ല്; താമരശ്ശേരിയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി!

Published : Jan 06, 2024, 12:14 AM IST
റോഡിലും വയലിലും ഓടി നടന്ന് തല്ല്; താമരശ്ശേരിയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി!

Synopsis

സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റതായി സമീപവാസികൾ പറയുന്നു. ഇവരാണ് സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്.

കോഴിക്കോട്: താമരശ്ശേരി ഹയർ സെക്കന്‍ററി സ്കൂളിള്‍ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. താമരശ്ശേരി വോക്കേഷണൽ ഹയർ സെക്കന്‍റി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് സ്കൂളിന് സമീപത്തെ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയത്. സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലെ സംഘർഷം.

സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റതായി സമീപവാസികൾ പറയുന്നു. ഇവരാണ് സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ പറഞ്ഞാണ് വിദ്യാർത്ഥികൾ പരസ്യമായി തമ്മിലടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് വിദ്യാർത്ഥികളെ പിടിച്ച് മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

വീഡിയോ സ്റ്റോറി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി