മാട്രിമോണിയിലൂടെ പരിചയം, കോഴിക്കോട്ടെ ഫ്ലാറ്റിൽ ഒരുമിച്ച് താമസം, പീഡനം; 19 ലക്ഷവും സ്വർണവും തട്ടി; കേസ്  

Published : Jan 05, 2024, 10:51 PM IST
മാട്രിമോണിയിലൂടെ പരിചയം, കോഴിക്കോട്ടെ ഫ്ലാറ്റിൽ ഒരുമിച്ച് താമസം, പീഡനം; 19 ലക്ഷവും സ്വർണവും തട്ടി; കേസ്  

Synopsis

19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തുവെന്നും പണം തിരികെ ചോദിച്ചപ്പോൾ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി മൈസൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്നും പണം തട്ടിയെന്നുമുളള പരാതിയില്‍ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് അറിയിച്ചു. 

ബംഗളൂരുവിൽ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്. മാട്രിമോണിയൽ സെറ്റ് വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന് അക്ഷയ് വിവാഹാഭ്യർഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിർബന്ധപ്രകാരം ഇരുവരും ഒരുമിച്ച്  കോഴിക്കോട്ടെ ഫ്ലാറ്റിൽ താമസം തുടങ്ങി. ഇവിടെ വച്ച് യുവതിയെ നിരവധി തവണ  പീഡിപ്പിച്ചെന്നുമാണ് പരാതി. 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തുവെന്നും പണം തിരികെ ചോദിച്ചപ്പോൾ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

ലഹരി സ്ഥിരമായി ഉപയോഗിക്കുന്ന ഇയാൾ ബംഗളൂരുവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ടുവെന്നും സിഗരറ്റ് വച്ച് പൊളളിക്കുന്നതുൾപ്പടെ ശാരീരകമായി ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഗർഭം അലസിപ്പിച്ചുവെന്നും പരാതിയിലുണ്ട്.  ഇയാൾ മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞ് നാട്ടിലെത്തിയ യുവതിയെ അക്ഷയുടെ ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അക്ഷയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനായി പന്തീരാങ്കാവ് പൊലീസ് ഇയാൾ താമസിക്കുന്ന കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി