സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചു, പിന്നാലെ എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തു, ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു; നെടുമങ്ങാട് സംഘ‍ർഷം

Published : Oct 20, 2025, 08:30 AM IST
nedumangad attack

Synopsis

ഇന്നലെ രാത്രി 10 മണിയോടെ സംഘർഷത്തിന് തുടക്കം. പിന്നാലെ എസ്ഡിപിയുടെ ആംബുലൻസിന്റെ ഗ്ലാസ് ഒരു സംഘം തകർത്തു. തുടർന്ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് കത്തിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച് രാത്രിയിൽ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി 10 മണിയോടെ സംഘർഷത്തിന് തുടക്കം പിന്നാലെ. എസ്ഡിപിയുടെ ആംബുലൻസിന്റെ ഗ്ലാസ് ഒരു സംഘം തകർത്തു. മുഖംനൂടി ധരിച്ചെത്തിയവരാണ് ആംബുലൻസ് തകർത്തത്. ഇത് ഡിവൈഎഫ്ഐ ആണെന്ന് എസ്ഡിപി ആരോപിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് കത്തിച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെപി പ്രമോഷും ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം