തട്ടുകടയിലെത്തിയ മലപ്പുറം സ്വദേശികളും തിരുവനന്തപുരം സ്വദേശിയും തമ്മിൽ വഴക്ക്, എസ്എൻഡിപി ഓഫീസ് ജനൽച്ചില്ല് തകർന്നു, ഡ്രൈവർ കാറുമായി മുങ്ങി

Published : Dec 01, 2025, 10:51 AM IST
thattukada clash

Synopsis

സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിൽ അടിപിടിയും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഓഫീസിന്റെ ഗ്ളാസ് പൊട്ടിയത്.

തിരുവനന്തപുരം: കഴക്കൂട്ടത്ത് തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്‌പരം ഏറ്റുമുട്ടി. അടിപിടി നടക്കുന്നതിനിടെ എസ്എൻഡിപി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകളും തകർന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിൽ അടിപിടിയും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഓഫീസിന്റെ ഗ്ളാസ് പൊട്ടിയതെന്നാണ് വിവരം. പിന്നാലെ കഴക്കൂട്ടം പൊലീസ് സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് താമസിക്കുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

മലപ്പുറം സ്വദേശികളായ സിലി (43), കിഷോർ (25), ഷെറിദാസ് (28), പ്രവീൺദാസ് (25) നേമം ഊരൂട്ടമ്പലം സ്വദേശി അരുൺ (41) എന്നിവരെയാണ് പിടികൂടിയത്. കാറിലെത്തിയ സംഘം കഴക്കൂട്ടം ജങ്ഷന് സമീപം തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം അരുണുമായുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലെത്തിയത്. ഇവർ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അടി തുടങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ കാറുമായി രക്ഷപ്പെട്ടു. പൊലീസ് എത്തി  ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൈക്കിള്‍ ഓടിക്കാൻ ഗ്രൗണ്ടിലെത്തുന്ന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു, ഓട്ടോയിൽ കയറ്റികൊണ്ടുപോയി പീഡനം; 60കാരൻ പിടിയിൽ
പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്‍റെ വാഹനം തടഞ്ഞു; പിന്നാലെ ആക്രമണം, ബൈക്കും പണവും ഫോണും കവര്‍ന്നു