യുവതിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി, പറഞ്ഞത് അതുപോലെ ചെയ്തു, അയച്ച വ്യാജ ആപ്പും ഇൻസ്റ്റാൾ ചെയ്തു; ചുണ്ടേൽ സ്വദശിക്ക് നഷ്ടമായത് 77 ലക്ഷം രൂപ

Published : Dec 01, 2025, 08:26 AM IST
Share Trading Scam

Synopsis

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുടെ പ്രേരണയില്‍ വ്യാജ ആപ്പില്‍ പണം നിക്ഷേപിച്ചയാളാണ് തട്ടിപ്പിനിരയായത്. 

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് നടത്തി പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട് ചുണ്ടേല്‍ സ്വദേശിയില്‍ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് (യു.പി) സ്വദേശി വയനാട് സൈബര്‍ പൊലീസിന്റെ പിടിയിലായി. ബറേലി സ്വദേശിയായ ആകാശ് യാദവ്(25) നെയാണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും വിശാഖപട്ടണത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ഇതനുസരിച്ച് യുവതി അയച്ചു നല്‍കിയ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ട്രെഡിങ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ വീണ്ടും പണം അടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണ് എന്ന് മനസിലാക്കി ചുണ്ടല്‍ സ്വദേശി സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്.

കേസ് അന്വേഷിച്ച സൈബര്‍ പൊലീസിന് പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലായി. കഴിഞ്ഞ മാസം അന്വേഷണ സംഘം കേസിലെ ഒരു പ്രതിയെ ഹരിയാനയില്‍ നിന്നും പിടികൂടിയിരുന്നു. പിന്നീട് പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ വാങ്ങി കൈമാറ്റം ചെയ്യുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയയപ്പോഴാണ് മറ്റൊരു സൈബര്‍ തട്ടിപ്പ് കേസില്‍ വിശാഖപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിശാഖ പട്ടണം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് മനസിലായത്. തുടര്‍ന്ന് കല്‍പ്പറ്റ കോടതിയുടെ വാറണ്ടുമായി വിശാഖപട്ടണം ജയിലില്‍ എത്തിയെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ വിശാഖ പട്ടണത്തില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ദില്ലി കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പ് സംഘത്തില്‍ ഇയാള്‍ പ്രവര്‍ത്തിച്ചു വരികയാണ് എന്നാണ് മനസിലായത്. അന്വേഷണ സംഘത്തില്‍ സൈബര്‍ സ്റ്റേഷനിലെ എസ്‌ഐ മുസ്തഫ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോജി ലൂക്ക, കെ.എ സലാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീസ്, ഷൈജല്‍, ലിന്‍രാജ്, പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് കൗൺസിലർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ആർജെഡി; വടകരയിൽ വോട്ട് മറിച്ചതിന് സസ്പെൻഷൻ
ആലുവ മുട്ടത്തെ മെട്രോ സ്റ്റേഷനിൽ എത്തിയ ദമ്പതികൾ തമ്മിൽ തർക്കം; പിന്നാലെ ഭാര്യയെ ഭർത്താവ് കുത്തി; പ്രതി കസ്റ്റഡിയിൽ