ഓവർസിയർമാരുടെ തർക്കത്തിനിടെ ആളുമാറി, അടിച്ചുതകർത്തത് എഞ്ചിനീയറുടെ കാർ; കെഎസ്ഇബി ജീവനക്കാരൻ കസ്റ്റഡിയിൽ

Published : Sep 16, 2023, 05:12 AM IST
ഓവർസിയർമാരുടെ തർക്കത്തിനിടെ ആളുമാറി, അടിച്ചുതകർത്തത് എഞ്ചിനീയറുടെ കാർ; കെഎസ്ഇബി ജീവനക്കാരൻ കസ്റ്റഡിയിൽ

Synopsis

വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്‍, ഓവര്‍സിയര്‍ അടിച്ചു തകര്‍ത്തത്.

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫീസിൽ മദ്യപിച്ച് എത്തിയ ഓവർസിയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തു. ഓവർസിയർമാർ തമ്മിലുള്ള തർക്കത്തിൽ ആളുമാറിയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാർ അടിച്ചു തകർത്തത്. സംഭവത്തില്‍ കോലഴി സ്വദേശി ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. കാര്‍ അടിച്ചു തകര്‍ത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയപ്രകാശിനെ മറ്റു ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലിസില്‍ ഏൽപിച്ചു.

വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video

ട്യൂഷന് പോകുകയായിരുന്ന കുട്ടിയ തടഞ്ഞ് നിർത്തി, പീഡിപ്പിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി അറസ്റ്റിൽ
ആലപ്പുഴ:
 പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്. ട്യൂഷൻ സെൻ്ററിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. പ്രതി കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സംഗം ചെയ്ത് ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് വീണ്ടും പീഡന ശ്രമത്തിന്‍റെ മറ്റൊരു വാർത്ത പുറത്ത് വരുന്നത്. ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ നാളെ തുടങ്ങും. എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി അസഫാക് ആലത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. മോഹന്‍രാജാണ് സ്പെഷ്യൽ  പ്രോസിക്യൂട്ടര്‍. അതിവേഗം വിചാരണ പൂര്‍ത്തിയാക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമം. ശക്തമായ സാക്ഷിമൊഴികളും, ശാസ്ത്രീയ തെളിവുകളുമുള്ള കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Read also: നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിന് ക്രൂരമര്‍ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നല്‍കിയതിനെന്ന് ആരോപണം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ