പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റി; യുവാക്കളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

Published : Aug 19, 2023, 11:35 PM IST
പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റി; യുവാക്കളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

Synopsis

കുന്നംകുളത്താണ് സംഭവം. രാത്രി 8 മണിയോടെയായിരുന്നു സംഘർഷം ഉണ്ടായത്. 

കുന്നംകുളം: കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റിയതിനെ ചൊല്ലി യുവാക്കളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടുറോഡിൽ സംഘർഷം. കുന്നംകുളത്താണ് സംഭവം. രാത്രി 8 മണിയോടെയായിരുന്നു സംഘർഷം ഉണ്ടായത്. 

വിലക്കയറ്റത്തിനും വൈദ്യുതി വില വർദ്ധനവിനെതിരെ കുന്നംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. 
പ്രതിഷേധം ഗുരുവായൂർ റോഡിൽ എത്തിയപ്പോഴാണ് പ്രകടനത്തിനിടയിലേക്ക് യുവാക്കൾ ബൈക്കോടിച്ചു കയറ്റിയത്. ഇതോടെ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകരും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പിടിച്ചു മാറ്റിയാണ് രംഗം ശാന്തമാക്കിയത്. 

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകന്‍ അറസ്റ്റില്‍

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്