
ആലപ്പുഴ: വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ (29) ബാഗ്ലൂർ മജിസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് അറസ്റ്റു ചെയ്തത്. അടുത്ത ദിവസം ദില്ലിയിലേക്ക് പോകുന്നതിനായി ബാഗ്ലൂരിൽ നിന്നും ട്രെയിൻ ടിക്കറ്റ് എടുത്തിരുന്ന പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷിനൊപ്പം സി പി മാരായ അനിൽകുമാർ സി ജി, ഗിരീഷ് എസ്, റോബിൻസൺ എം എം, ദിലീപ് കെ എസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ബാഗ്ലൂരിൽ താമസിച്ച് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു എന്നതാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
റേഡിയോ ജോക്കി വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam