
പാലക്കാട്: പാലക്കാട് ചാലിശ്ശേരി മുളയംപറമ്പ് ഭഗവതി ക്ഷേത്ര യുവാവിൻ്റെ നെഞ്ചിൽ ചെണ്ടക്കോൽ കുത്തിയിറക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തുറയ്ക്കൽ വീട്ടിൽ റിഖാസിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആഘോഷക്കമ്മിറ്റികൾ തമ്മിലുള്ള സംഘ൪ഷത്തിനിടെയാണ് പ്രതി യുവാവിനെ ചെണ്ടക്കോൽ കൊണ്ട് ആക്രമിച്ചത്. ചാലിശ്ശേരി സ്വദേശി ശ്രീനാഥ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
ഘോഷയാത്ര ക്ഷേത്ര മൈതാനത്തേക്ക് എത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. പ്രതി റിഖാസ് പൂരത്തിനെത്തിയത് വിലക്ക് ലംഘിച്ചാണെന്ന് പൊലീസ് പറയുന്നു. നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍. റിഖാസ് നിരവധി ലഹരിക്കേസുകളിലും പ്രതിയായിരുന്നുവെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. ഇയാളെ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് പ്രതി പൂരത്തിനെത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
Also Read: ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം: ഷൈനി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ്
അതിനിടെ ചാലിശ്ശേരി പൂരത്തിനിടെ ബൈക്ക് ഘോഷയാത്രയ്ക്കിടയിലൂടെ കയറ്റിയെന്നാരോപിച്ച് യുവാവിന് ക്രൂരമ൪ദനം. ആഘോഷക്കമ്മിറ്റികളുടെ ഘോഷയാത്രക്കിടയിലേക്ക് സ്കൂട്ടറുമായെത്തിയ യുവാവിനാണ മ൪ദനമേറ്റത്. വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ചാലിശ്ശേരി പൊലീസ്.