
തിരുവനന്തപുരം: അടൂരിൽ കോൺഗ്രസിൽ ഇല്ലാത്ത ആളാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു. അയാൾ പൊലീസ് ജീപ്പിൽ കയറിയെന്നും എന്നാൽ മന്ത്രിക്ക് അയാൾ ബഹുമാന്യനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അടൂരിൽ ആശുപത്രിയിലുള്ള എസ്.എഫ്.ഐ.ക്കാരെ കയറി ആക്രമിച്ച ശേഷം കേസെടുത്തത് എസ്.എഫ്.ഐ.ക്കാർക്ക് നേരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടൂരിൽ എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ പ്രതികൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചു. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി ഏഴംകുളത്ത് തുടങ്ങി അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന സംഘർഷത്തിൽ അടൂർ പോലീസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെ.എസ്.യു. പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഘർഷത്തിനിടെ പ്രദേശത്തെ ഒരു സി.പി.എം. നേതാവിന്റെ കാർ അക്രമികൾ അടിച്ചുതകർത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam