പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

Published : Oct 12, 2026, 09:47 AM IST
arrest

Synopsis

തൃശൂർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുടെ പരാതി സംസാരിക്കുന്നതിനിടെ ഇവർ പോലീസുകാരെ ആക്രമിക്കുകയും സ്റ്റേഷനിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു.

തൃശൂര്‍: വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിയായ അമ്മയും മകളും അറസ്റ്റില്‍. തൂമാനം ചിറയത്ത് വീട്ടില്‍ ബിന്ദു എന്ന തൂമാനം ബിന്ദുവിനെ(റിനി) യും മകള്‍ സോന (22) യേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉള്‍പ്പെടെ തൃശൂര്‍ ജില്ലയില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ് ഇരുവരും.

അയല്‍വാസിയെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയ പരാതി കാര്യം പോലീസ് സ്റ്റേഷനില്‍ സംസാരിക്കുന്നതിനിടയില്‍ എസ്.എച്ച്.ഒ. അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും സ്റ്റേഷന്‍ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കി സ്റ്റേഷനില്‍ സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. വനിതാ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേല്പിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്ത തൂമാനം ബിന്ദു, മകള്‍ സോന (22) എന്നിവര എസ്.എച്ച്.ഒ. അനൂപ് അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം; അപകടത്തിൽപെട്ടത് മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കർണാടക സംഘം
കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി