യുവതിയോട് അപമര്യാദയായി പെരുമാറി, ഡിജെ പാർട്ടിക്കിടെ സംഘർഷം

Published : Jun 28, 2025, 11:56 PM IST
dj party

Synopsis

ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു

കൊച്ചി : എറണാകുളത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവമുണ്ടായത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിജെ പാർട്ടി പൊലീസെത്തി നിർത്തിവെപ്പിച്ചു .  ഡിജെ പാർട്ടിക്ക് എത്തിയ യുവതിയോട് ഒരാൾ അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്, റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് പക; ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച സിയാദ് 27 കേസുകളിൽ പ്രതി, അറസ്റ്റിൽ
ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് സ്റ്റോക്കില്ല, വലഞ്ഞ് രോ​ഗികൾ കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിലടക്കം രൂക്ഷമായ ക്ഷാമം