ഗർഭസ്ഥ ശിശു മരിച്ചതിൽ പ്രതിഷേധം: ആശുപത്രി ഉപകരണങ്ങൾ തകർത്ത് ബന്ധുക്കൾ, ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്ക് 

Published : Dec 24, 2022, 11:31 AM ISTUpdated : Dec 24, 2022, 01:24 PM IST
ഗർഭസ്ഥ ശിശു മരിച്ചതിൽ പ്രതിഷേധം: ആശുപത്രി ഉപകരണങ്ങൾ തകർത്ത് ബന്ധുക്കൾ, ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്ക് 

Synopsis

ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇടുക്കി : ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകര്‍ത്തു. ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളും ആശുപത്രി അധികൃതരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇന്നലെയാണ്  മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗിൽ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം ഗര്‍ഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. സംഘർഷത്തിന്റെ സാഹചര്യത്തിൽ 15 പേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. 

കണ്ണൂരിലെ ആയുർവേദ റിസോർട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ

 

 

 

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ