ഗ്രാമസഭയിൽ കൂട്ടത്തല്ല്; എട്ട് പേർ ആശുപത്രിയിൽ

Web Desk   | Asianet News
Published : Feb 16, 2021, 12:40 AM IST
ഗ്രാമസഭയിൽ കൂട്ടത്തല്ല്; എട്ട് പേർ ആശുപത്രിയിൽ

Synopsis

എന്നാൽ ഗ്രാമസഭ ഏതാണ്ട് തീരാറായ സമയത്താണ് വാർഷിക പദ്ധതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ഉന്നയിച്ച് യുവ ഡി എഫ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്ന് പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനൻ പറഞ്ഞു. 

വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് ഗ്രാമസഭയിൽ നടന്ന കൂട്ടത്തല്ലിൽ എട്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത ഗ്രാമസഭയിൽ മുൻ ഭരണസമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നതോടെയാണ് സംഘർഷമുണ്ടായത്.  

വാർഡിലെ വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴിക്കര കോളനി റോഡ് വിഷയം ഗ്രാമസഭയിൽ ചോദിച്ച വ്യക്തിയെ കയ്യേറ്റം ചെയ്യാൻ മെമ്പർ ആഹ്വാനം ചെയ്തതായി യു ഡി എഫ് ആരോപിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാപ്‌സ് ആക്കിയ 53 ലക്ഷം രൂപയെ കുറിച്ചും സഭയിൽ ചോദ്യം ഉയർന്നു. ഇതിനോട് ഇടത് അംഗം മോശമായി പ്രതികരിച്ചതായും യു ഡി എഫ് കുറ്റപ്പെടുത്തി.

എന്നാൽ ഗ്രാമസഭ ഏതാണ്ട് തീരാറായ സമയത്താണ് വാർഷിക പദ്ധതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ഉന്നയിച്ച് യുവ ഡി എഫ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്ന് പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനൻ പറഞ്ഞു. ഗ്രാമസഭ മിനുട്ട്സ് വരെ കീറി നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് എൽഡിഎഫ് പ്രവർത്തകർക്ക് നേരെ ഇവർ കൈയ്യേറ്റം നടത്തിയത്. 

തുടർന്ന് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രജീഷ് പൈക്കാടൻ (31), അജീഷ് നറുകര (27), ആലിക്കാപറമ്പിൽ ഉണ്ണി മമ്മത് (67), കോലാർ ശ്രീജിത്ത് (26) എന്നിവർക്ക് പരിക്കേറ്റു. ഉണ്ണിമമ്മതിന് തലക്കാണ് പരിക്കേറ്റത്. ഇരു പാർട്ടിയിലും പെട്ട 8 ഓളം പേർ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി