വർക്കലയിൽ പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി, കണ്ടത് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ

Published : Dec 31, 2025, 09:21 PM IST
Rishika Suicide death

Synopsis

ഇന്നലെ വൈകുന്നേരമാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഋഷികയുടെ മൃതദേഹം കണ്ടത്. പൊലീസ് എത്തി മേൽന‌‌ടപടികൾ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കി നിലയിൽ കണ്ടെത്തി. വർക്കല വെട്ടൂർ വിളഭാഗം നളിനി ഭവനിൽ ഋഷികയെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകി‌ട്ടോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. കടക്കാവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക.

ഇന്നലെ വൈകുന്നേരമാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഋഷികയുടെ മൃതദേഹം കണ്ടത്. പൊലീസ് എത്തി മേൽന‌‌ടപടികൾ സ്വീകരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയും അച്ഛനും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂ‍‍‍ർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളൊഴിഞ്ഞ കെട്ടിടത്തിൽ താമസം, ജാമ്യത്തിലിറങ്ങി പ്രജീഷ് ഇത്തവണ കയറിയത് തൊട്ടടുത്തെ വീട്ടിൽ, കവർന്നത് അര ലക്ഷം രൂപ!
കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു, അയൽവാസിയായ 68 കാരനെ വായനശാലക്ക് സമീപത്ത് വെച്ച് കുത്തി; 27 കാരൻ പിടിയിൽ