ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; ഗുരുതര പരിക്ക്, ആക്ഷേപവുമായി നാട്ടുകാർ

Published : Nov 14, 2024, 12:54 PM IST
ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; ഗുരുതര പരിക്ക്, ആക്ഷേപവുമായി നാട്ടുകാർ

Synopsis

തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്.

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റു. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. എന്നാൽ കുട്ടി എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തലയ്ക്കും നടുവിനും പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. 

പ്രിയങ്ക പറന്നിറങ്ങിയപ്പോൾ ആവേശം; പക്ഷേ പോളിം​ഗ് കുറഞ്ഞു, പാളിയത് എവിടെയെന്ന് പരിശോധിക്കാൻ എഐസിസി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം