
മുന്നാര്‍: പ്രളയത്തിൽ തകർന്ന ഇടുക്കിയെ വീണ്ടെടുക്കാൻ ഇന്ന് ജില്ലയിൽ മഹാശുചീകരണ യജ്ഞം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ദുരന്തബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും വൃത്തിയാക്കും. രാവിലെ എട്ട് മണിക്ക് വണ്ടിപ്പെരിയാറിലാണ് ജില്ലാതല ഉദ്ഘാടനം. എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 2000ലേറെ പേര്‍ പങ്കെടുക്കുത്തു.
മറ്റ് സ്ഥലങ്ങളിൽ അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. അജൈവമാലിന്യങ്ങള്‍ ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി സ്വീകരിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam