ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവുമായി തിരുവനന്തപുരം നഗരസഭ, നാളെ മേയർ ഉദ്ഘാടനം ചെയ്യും, പാമ്പുകളെ പിടിക്കാൻ വാവ സുരേഷ്

Published : Aug 31, 2026, 04:15 PM IST
Thiruvananthapuram general hospital

Synopsis

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കാടുമൂടി മാലിന്യം നിറഞ്ഞ 20 ഏക്കർ കോമ്പൗണ്ട് വൃത്തിയാക്കി പകർച്ചവ്യാധി ഭീഷണിയും ഇഴജന്തുക്കളുടെ ശല്യവും ഒഴിവാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിക്കുന്ന ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവുമായി തിരുവനന്തപുരം നഗരസഭ. ആശുപതി വളപ്പിലെ 20 ഏക്കർ കോമ്പൗണ്ട് കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ അവസ്ഥയിലാണ്. പകർച്ചവ്യാധികളൊക്കെ ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രിക്കുള്ളിലെത്തുന്നവരെ മാത്രമല്ല, സമീപവാസികളെയും ഇത് ദോഷകരമായി ബാധിക്കുന്നു. മാത്രവുമല്ല ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ്.

ശുചീകരണ യജ്ഞം നാളെ രാവിലെ 8 ന് മേയർ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്യും. പാമ്പുകളുടെ തോഴൻ വാവ സുരേഷ് മുഖ്യാതിഥിയാകും. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപൻ , ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്‌ണവേണി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി എന്നിവർ സംബന്ധിക്കും. സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകളെയും നാട്ടുകാരെയും നഗരസഭയുടെ നൂറോളം ജീവനക്കാരടങ്ങിയ ടീമിനെയും കോർത്തിണക്കിയാണ് ക്ലീനിംഗ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരേ ദിവസം മൂന്ന് വീടുകളിൽ മോഷണം, മൂന്നിടത്തും മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു; അഞ്ചൽ, ഏരൂർ സ്റ്റേഷൻ പരിധികളിൽ വ്യാപക മോഷണം
പിണക്കം മറന്ന് മാവേലിയും ചായക്കടക്കാരനും, പൊള്ളലേറ്റ സംഭവം: പരാതി പിൻവലിച്ചു