എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു. എസ്ഐ, കോൺസ്റ്റബിൾ എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി: എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്രോൾ പമ്പിൽവെച്ച് ബസിലെ തൊഴിലാളികളെ ക്രൂരമായി മർദിച്ചുവെന്ന വിവരത്തെ തുടർന്നാണ് പൊലീസുകാർ എത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ആണ് പൊലീസുകാർക്ക് കുത്തേറ്റത്. പൊലീസുകാരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജിതിൻ ഞാറക്കൽ എസ്ഐയായി ചുമതലയേറ്റത്. മുന്ന എന്ന പ്രജിത്ത്, മുന്നയുടെ സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്.


