ദാ മുഖ്യമന്ത്രി പിണറായി വിജയൻ ആകാശത്ത്! തിരുവനന്തപുരം ശരിക്കും ഞെട്ടി; ചരിത്രത്തിലാദ്യമായി ഡ്രോൺ ഷോ വിസ്മയം

Published : Sep 06, 2025, 09:06 AM IST
cm pinarayi drone show

Synopsis

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യാനുഭവമായി. 700ലധികം ഡ്രോണുകൾ കേരളത്തിന്‍റെ തനിമ ആകാശത്ത് വിരിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ പ്രദർശനം കാണാനെത്തി.

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണകാഴ്ചകൾക്ക് കൗതുകമായി ഡ്രോൺ പ്രദർശനവും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം രണ്ട് ദിവസം കൂടി തുടരും. തലസ്ഥാന നഗരിയിൽ ആദ്യമായി നടക്കുന്ന ഡ്രോൺ പ്രദർശനം കാണാനുള്ള കൗതുകത്തിലായിരുന്നു നഗരം. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ്‌ റിയാസും വി ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി.

700ലധികം ഡ്രോണുകളുമായി കേരള തനിമ വിളിച്ചോതുന്ന ആകാശ കാഴ്ചകളോടെ തുടങ്ങിയ പ്രദർശനം പിന്നീട് നഗരത്തിന്‍റെ പ്രധാനവികസന ആകർഷണമായ വിഴിഞ്ഞം തുറമുഖത്തേക്ക് കടന്നു. കളരിപയറ്റും ചെണ്ടയും മാവേലിയും സദ്യയും ഒക്കെ ഡ്രോണുകളാൽ ആകാശത്ത് നിറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യനുഭവമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖവും 15 മിനിറ്റ് നീണ്ടുനിന്ന പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് ലൈറ്റ് ഷോ നടക്കുന്നത്. മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോയിൽ ആയിരത്തോളം ഡ്രോണുകളുണ്ടാകളുണ്ട്. തലസ്ഥാന ന​ഗരിയായ തിരുവനന്തപുരത്ത് ഇതാദ്യമായാണ് കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത.

ആഗോള മുന്‍നിര ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുന്നത്. 2022 ജനുവരി 29ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്‍റെ റെക്കോര്‍ഡ് ബോട്ട്ലാബ് ഡൈനാമിക്സ് കമ്പനിയുടെ പേരിലാണ്. ഡ്രോണ്‍ ലൈറ്റ് ഷോ നാളെ സമാപിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി