എല്ലാത്തിനും എ പ്ലസ്, പക്ഷേ റേഷൻ കാ‍ർഡില്ല! അതിവേഗം മുഖ്യമന്ത്രി ഇടപെട്ടു; അതിഥി തൊഴിലാളിയുടെ മകന്‍റെ ഡിഗ്രി പ്രവേശന പ്രതിസന്ധി ഒഴിഞ്ഞു

Published : Jun 05, 2026, 08:41 PM IST
vds rohan

Synopsis

പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനായ റോഹൻ പ്രധാന് റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഡിഗ്രി പ്രവേശനത്തിന് പ്രതിസന്ധി നേരിട്ടു. തുടർന്ന് മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കുകയും അപേക്ഷിക്കാൻ സാധിക്കുകയും ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിലൂടെ അതിഥി തൊഴിലാളിയുടെ മകന്‍റെ ഡിഗ്രി പ്രവേശന പ്രതിസന്ധി ഒഴിഞ്ഞു. പശ്ചിമബംഗാൾ സ്വദേശിയായ റോബർട്ട് പ്രധാന്റെയും റീതാ പ്രധാന്റെയും മകൻ റോഹൻ പ്രധാൻ നിരവധി പ്രതിസന്ധികളെ മറി കടന്നാണ് പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. റേഷൻ കാർഡ് ഇല്ലാത്തത് ബിരുദ പ്രവേശനത്തിന് പ്രതിസന്ധി ആയതോടെയാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. ആശങ്ക നിറഞ്ഞു നിന്ന റോഹന്റെ മുഖത്ത് മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ഇപ്പോൾ സന്തോഷമാണ് പ്രകടമാകുന്നത്. ആഗ്രഹം പോലെ ഇഷ്ടപ്പെട്ട കോഴ്സിന് അപേക്ഷിക്കാൻ സാധിച്ചു.

റോഹന്‍റെ ആശ

അതിഥി തൊഴിലാളികളുടെ മകനായ റോഹന് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നു. എന്നാൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ മാർ ഇവാനിയോസ് കോളേജിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിച്ചില്ല. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിനൊപ്പം ഇന്നലെ റോഹൻ മുഖ്യമന്ത്രിയെ കണ്ടു. അതിവേഗമായിരുന്നു പിന്നീടുള്ള സതീശന്‍റെ ഇടപെടൽ. എല്ലാത്തിനും ഒടുവിൽ സന്തോഷ വാർത്തയാണ് റോഹനെ തേടിയെത്തിയത്. 1995 ലാണ് റോഹന്റെ അച്ഛൻ റോബർട്ട് പ്രധാൻ കേരളത്തിൽ എത്തുന്നത്. വർഷങ്ങൾക്കു മുൻപ് കുടുംബത്തെയും നാട്ടിലെത്തിച്ചു. തുടർപഠനവും ജീവിതവും കേരളത്തിൽ തന്നെ വേണമെന്നാണ് റോഹന്റെ ആശ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ ശമ്പളം 3 ലക്ഷം, അതേ ഡോക്ടർ 7 ലക്ഷം സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും
മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു, പരിക്കേറ്റവർ ആശുപത്രിയിൽ