കടല്‍മാര്‍ഗ്ഗം മദ്യവും ലഹരി വസ്തുക്കളും കേരളത്തിലേക്കെത്തിക്കുന്നു; തീരദേശ പൊലീസിന്‍റെ പരിശോധന

Published : Mar 30, 2021, 06:06 PM IST
കടല്‍മാര്‍ഗ്ഗം മദ്യവും ലഹരി വസ്തുക്കളും കേരളത്തിലേക്കെത്തിക്കുന്നു; തീരദേശ പൊലീസിന്‍റെ പരിശോധന

Synopsis

വിഴിഞ്ഞം, പുല്ലുവിള, പൂവാർ , എന്നീ മേഖല കേന്ദ്രികരിച്ച് നടത്തിയ പട്രോളിംഗിൽ  നിരവധി വള്ളങ്ങളും ബോട്ടുകളും പരിശോധനക്ക് വിധേയമാക്കി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് മദ്യവും ലഹരി വസ്തുക്കളും കടൽ വഴി കേരളത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  എക്സൈസും തീരദേശ പൊലീസും കടലിൽ പരിശോധന നടത്തി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച്  ഇൻസ്പെക്ടർ സച്ചിൻ, വിഴിഞ്ഞം തീരദേശ പോലീസ് എസ്.ഐ ഷാനിബാസ്, ഗ്രേഡ് എസ്.ഐ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കടൽ പരിശോധന ശക്തമാക്കിയത്.

വിഴിഞ്ഞം, പുല്ലുവിള, പൂവാർ , എന്നീ മേഖല കേന്ദ്രികരിച്ച് നടത്തിയ പട്രോളിംഗിൽ  നിരവധി വള്ളങ്ങളും ബോട്ടുകളും പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനയില്ലെന്നും  മിന്നൽ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു