സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

Published : Mar 30, 2021, 04:51 PM IST
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

Synopsis

ഇന്നലെ വൈകിട്ട് ഓഫിസിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി ആലപ്പുഴ കളർകോട് വെച്ചായിരുന്നു അപകടം.  

അമ്പലപ്പുഴ: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ വാഹാനാപകടത്തില്‍ മരിച്ചു.  സെക്രട്ടേറിയേറ്റില്‍  അണ്ടർസെക്രട്ടറിയായിരുന്ന നീർക്കുന്നം കളപ്പുരക്കൽ ഗോപാലകൃഷന്റെ മകൻ സുധീഷ് (48) ആണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഓഫിസിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി ആലപ്പുഴ കളർകോട് വെച്ചായിരുന്നു അപകടം.  

നിലവില്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എറണാകുളം ഓഫീസില്‍ മാനേജിംഗ് ഡയറക്ടറുടെ പിഎ ആയി ജോലി ചെയ്യുകയായിരുന്നു. മുൻ ആലപ്പുഴ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും  ആയിരുന്നു സുധീഷ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ടല്ലൂരിൽ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ 58കാരൻ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് ക്രൂരമർദ്ദനം; മർദ്ദിച്ചത് സിപിഎം പ്രവർത്തകരെന്ന് ആരോപണം