മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞുവീണ തൊഴിലാളിക്ക് രക്ഷകരായി കോസ്റ്റൽ പൊലീസ്

Published : Nov 25, 2022, 03:02 PM IST
മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞുവീണ തൊഴിലാളിക്ക് രക്ഷകരായി കോസ്റ്റൽ  പൊലീസ്

Synopsis

തോട്ടപ്പള്ളി പടിഞ്ഞാറ് ഭാഗത്ത് പത്തൊമ്പതാം മൈലിൽ ജനുവരി ബോട്ടിലെ തൊഴിലാളി കോമന പുതുവൽ സുനിയാണ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണത്

അമ്പലപ്പുഴ:  ആഴക്കടലിൽ മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞുവീണ തൊഴിലാളിക്ക് രക്ഷകരായി തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ്. തോട്ടപ്പള്ളി പടിഞ്ഞാറ് ഭാഗത്ത് പത്തൊമ്പതാം മൈലിൽ ജനുവരി ബോട്ടിലെ തൊഴിലാളി കോമന പുതുവൽ സുനിയാണ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണത്. അപ്പോള്‍ തന്ന കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചു.  തുടര്‍ന്ന് തൊട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം യഹിയയുടെ നിർദേശ പ്രകാരം സി പി ഒഷെജീർ സി എം,  ലാസ്‌ക്കർ ലിജു, നിഖിൽ, കോസ്റ്റൽ വാർഡൻ മാരായ ശ്രീമോൻ, പ്രമോദ് എന്നിവർ കടലിലേക്ക് രക്ഷാ പ്രവർത്തനത്തിന് തിരിച്ചു. ഇവര്‍ കടലില്‍ വച്ച് മത്സ്യബന്ധന ബോട്ടിനെ കണ്ടെത്തുകയും തുടര്‍‌ന്ന് ബോട്ടിൽ നിന്ന് സുനിയെ രക്ഷിച്ചു കരക്ക്‌ എത്തിക്കുകയും ചെയ്തു. ഈ സമയം ഹാർബറിൽ സജ്ജീകരിച്ചിരുന്ന ആംബുലൻസിൽ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം