മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി, ജയിൽ ചാടിയ ജീവപര്യന്തം തടവുകാരൻ വീടിന് സമീപം മരിച്ച നിലയില്‍

Published : Nov 25, 2022, 02:41 PM ISTUpdated : Nov 25, 2022, 03:00 PM IST
മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി, ജയിൽ ചാടിയ ജീവപര്യന്തം തടവുകാരൻ വീടിന് സമീപം മരിച്ച നിലയില്‍

Synopsis

ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാസര്‍കോട് : ചീമേനിയിലെ തുറന്ന ജയിലില്‍ നിന്നും ചാടി രക്ഷപ്പെട്ട തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തരം ശിക്ഷ അനുഭവിക്കുന്ന ഒലയമ്പാടി പുതിയവയല്‍ കോളനിയിലെ പി ജെ ജയിംസ് എന്ന തോമസ് (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് തോമസ് ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് തോമസ് തടവ് ചാടിയത്.  

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ അഞ്ച് ഏത്തമിടൽ; വീഡിയോ വൈറൽ, പ്രതിഷേധം

 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്