കിളികൾക്ക് തീറ്റ കൊടുക്കാനെത്തി, കൂട്ടിനുള്ളിലെ അതിഥിയെ കണ്ട് ജോർജ് ഞെട്ടി; പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ്!

Published : Jul 14, 2024, 10:05 AM ISTUpdated : Jul 14, 2024, 10:06 AM IST
കിളികൾക്ക് തീറ്റ കൊടുക്കാനെത്തി, കൂട്ടിനുള്ളിലെ അതിഥിയെ കണ്ട് ജോർജ് ഞെട്ടി; പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ്!

Synopsis

രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്.

ചാലിശ്ശേരി: പാലക്കാട്  ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചാലിശ്ശേരി പഞ്ചായത്ത്‌ പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പിടികൂടിയത്.

രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. കിളികളെ പാമ്പ് അകത്താക്കിയിട്ടുണ്ട്. ആദ്യം ഞെട്ടിയ വീട്ടുകാർ പിന്നീട് വിവരം വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരൻ രാജൻ പെരുമ്പിലാവ് എത്തി മൂർഖനെ പിടികൂടി. പാമ്പിനെ വനം വകുപ്പിന് കൈമാറും.

അടുത്തിടെ തൃശ്ശൂരിൽ ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറിപ്പോയിരുന്നു. ജൂലൈ 7ന് ആയിരുന്നു സംഭവം. കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആൽത്തറയിൽ കിടന്നിരുന്ന ആളിന്റെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്. വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

Read More : ഒന്നരമാസത്തിനിടെ 7 തവണ പാമ്പു കടിയേറ്റു, ചികിത്സാ സഹായം തേടി യുവാവ്, സംശയിച്ച് അധികൃതർ; അന്വേഷണം

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ