ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്ത് മൂർഖൻ പാമ്പ്, പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു

Published : May 17, 2024, 08:21 PM IST
ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്ത് മൂർഖൻ പാമ്പ്, പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു

Synopsis

ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരങ്ങൾ പല സ്ഥലങ്ങളും കാടുകയറി കിടക്കുന്നതിനാൽ വിഷപ്പാമ്പുകൾ നേരത്തെയും എത്തിയിരുന്നു.  

ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ മൂർഖൻ പാമ്പ്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം ഒന്നര അടിയോളം നീളം വരുന്ന മൂർഖൻ പാമ്പിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പിന്റെ ആനിമൽ റെസ്ക്യൂ അംഗം ചാർലി വർഗീസിനെ വിവരമറിയിച്ചു. അദ്ദേഹം താലൂക്ക് ആശുപത്രിയിൽ എത്തി പാമ്പിനെ കൂട്ടിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരങ്ങൾ പല സ്ഥലങ്ങളും കാടുകയറി കിടക്കുന്നതിനാൽ വിഷപ്പാമ്പുകൾ നേരത്തെയും എത്തിയിരുന്നു.  അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ. 
 

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്