പിഎസ്‍സി ഇന്‍റർവ്യൂവിനിറങ്ങിയ യുവതി അപകടത്തിൽപ്പെട്ടു, രക്ഷകരായി ഫയർ ഫോഴ്സ്

Published : May 17, 2024, 08:13 PM IST
പിഎസ്‍സി ഇന്‍റർവ്യൂവിനിറങ്ങിയ യുവതി അപകടത്തിൽപ്പെട്ടു, രക്ഷകരായി ഫയർ ഫോഴ്സ്

Synopsis

പരിക്ക് സാരമുള്ളതല്ല എന്ന് ഡോക്ടർ വ്യക്തമാക്കിയതോടെ ഏവർക്കും ആശ്വാസമായി. എന്നാൽ അപ്പോഴാണ് യുവതി പി എസ് സി വെരിഫിക്കേഷന്‍റെ കാര്യം പറഞ്ഞത്. 9.45 നാണ് റിപ്പോർട്ടിംഗ് ടൈം എന്ന് യുവതി പറഞ്ഞതോടെ...

തിരുവനന്തപുരം: പി എസ്‍ സി ഇന്‍റർവ്യുവിന് വേണ്ടി പോകവേ അപകടത്തിൽപ്പെട്ട യുവതിക്ക് കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷകരായി. ഇന്ന് രാവിലെ 9.15 നാണ് ഗ്രീഷ്മ എന്ന നെയ്യാറ്റിൻകര സ്വദേശിയായ യുവതി പട്ടം പി എസ് സി ആസ്ഥാന ഓഫീസിൽ ബിയോളജിസ്റ്റ് പോസ്റ്റിലേക്കുള്ള വെരിഫിക്കേഷനായി സ്വന്തം വാഹനത്തിലേക്ക് പോയത്. എന്നാൽ ഇവർ സഞ്ചരിച്ച ഡിയോ ( 2വീലർ ) ഹൗസിംഗ് ബോർഡ്‌ ജംഗ്ഷനിൽ വച്ച് മറ്റൊരു കാറുമായി കൂട്ടി ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.

കരിന്തണ്ടനും വട്ടക്കളിയും ജൈന ക്ഷേത്രവും; വയനാട്ടിലേക്ക് ഇനി സ്വാഗതമോതും ഈ മിഴിവുള്ള ചിത്രങ്ങള്‍

ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ടീം ഇവരെ ആംബുലൻസിൽ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല എന്ന് ഡോക്ടർ വ്യക്തമാക്കിയതോടെ ഏവർക്കും ആശ്വാസമായി. എന്നാൽ അപ്പോഴാണ് യുവതി പി എസ് സി വെരിഫിക്കേഷന്‍റെ കാര്യം പറഞ്ഞത്. 9.45 നാണ് റിപ്പോർട്ടിംഗ് ടൈം എന്ന് യുവതി പറഞ്ഞതോടെ ഏവർക്കും ആശങ്കയായി. കാരണം അപ്പോഴേക്കും സമയം 9.40 ആയിരുന്നു. യുവതിയാണെങ്കിൽ കാലിന് പറ്റിയ പരിക്ക് കാരണം നടക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒരു ജോലിയുടെ കാര്യമല്ലേയെന്നോർത്ത സേന ഉടനടി ഉണർന്ന് പ്രവർത്തിച്ചു. സേനയുടെ ആംബുലൻസിൽ യുവതിയെ പി എസ് സി ഓഫീസിൽ കൃത്യ സമയത്ത് ഇന്റർവ്യൂവിന് ഹാജരാക്കാനായതോടെയാണ് ഏവർക്കും ആശ്വാസമായത്.

പി എസ് സി ഉദ്യോഗസ്ഥരുടെ മുന്നിൽ സേന കാര്യങ്ങൾ ധരിപ്പിച്ചു. ശേഷം പി എസ് സി ഓഫീസിലെ വീൽ ചെയരിൽ യുവതിയെ ഇന്റർവ്യൂ ബോർഡിന് മുന്നിൽ എത്തിച്ച ശേഷമാണ് സേന തിരികെ മടങ്ങിയത്. വിഷ്ണുനാരായണൻ, ജിനു, ശ്രീരാജ്, രുമകൃഷ്ണ, ശരണ്യ, സനൽകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്
കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്