താമരശ്ശേരിയിൽ വീട്ടിലെ അടുക്കളയിൽ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളിൽ മൂർഖൻ പാമ്പ്; തലനാരിഴക്ക് രക്ഷ!

Published : Nov 08, 2024, 08:02 PM IST
താമരശ്ശേരിയിൽ വീട്ടിലെ അടുക്കളയിൽ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളിൽ മൂർഖൻ പാമ്പ്; തലനാരിഴക്ക് രക്ഷ!

Synopsis

അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. 

താമരശ്ശേരി:  കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. 

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. 

അതിനിടെ കഴിഞ്ഞ ദിവസം തൃശ്ശൂർ വടക്കേക്കാട് ക്ലാസ് മുറിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. തിരുവളയന്നൂർ  ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്പിനെ കണ്ടെത്. ശനിയാഴ്ച്ച രാവിലെ സ്കൂൾ അധികൃതരാണ് ബെഞ്ചിനിടയിൽ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

Read More : 5 പവൻ മോഷ്ടിച്ചെന്ന് സംശയം, വൈരാഗ്യം; കോട്ടക്കലിൽ നിന്ന് കത്തി വാങ്ങി സുഹൃത്തിനെ കൊന്നു,പ്രതിക് ജീവപര്യന്ത്യം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്