ഗ്രാമീണ ഹൈസ്കൂളുകൾക്ക് 1.24 കോടിയുടെ സഹായവുമായി കൊച്ചിൻ ഷിപ്യാർഡ്

Published : Oct 01, 2026, 11:22 AM IST
cochin shipyard

Synopsis

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകൾക്കാണ് ഫണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ, ഐടി ലാബുകൾ, ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡുകൾ, ഹൈടെക് ഫർണിച്ചർ തുടങ്ങിയവയാണ് സ്കൂളുകൾക്ക് ലഭ്യമാക്കുക. ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കാക്കനാട്(കൊച്ചി): എറണാകുളം ജില്ലയിലെ 24 ഹൈസ്കൂളുകൾ കൂടുതൽ സ്മാർട്ടാക്കാൻ 1.24 കോടി രൂപയുടെ ധനസഹായവുമായി കൊച്ചിൻ ഷിപ്യാർഡ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകൾക്കാണ് ഫണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ, ഐടി ലാബുകൾ, ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡുകൾ, ഹൈടെക് ഫർണിച്ചർ തുടങ്ങിയവയാണ് സ്കൂളുകൾക്ക് ലഭ്യമാക്കുക. ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് ആധുനിക ഡിജിറ്റൽ സൗകര്യങ്ങളൊരുക്കി പഠന നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഷിപ്യാർഡ് സി.എസ്.ആർ വിഭാഗം മേധാവി പിഎൻ സമ്പത്ത്കുമാറും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിംപിൾ മാഗിയും ധാരണാപത്രം ഒപ്പുവച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർതൃ സഹോദരന്റെ വിവാഹത്തിനായി കേരളത്തിലെത്തണം, അപേക്ഷയുമായി പാകിസ്ഥാനി യുവതി, ദമ്പതികളുടെ വിസ ഹർജി തള്ളി ഹൈക്കോടതി
യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘര്‍ഷം; 'ആസൂത്രിത ഗുണ്ടാപ്പടയുടെ അക്രമം', സതീശനെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനയെന്നും എംവി ഗോവിന്ദൻ