കൊച്ചി സർവകലാശാല ഉദ്യോഗസ്ഥൻ കണ്ണൂർ കോർപറേഷന്‍റെ മാലിന്യ സംസ്കരണം പഠിക്കാനെത്തി; സീലിംഗ് തലയിൽ വീണ് പരിക്ക്

Web Desk   | Asianet News
Published : Nov 30, 2021, 06:09 PM ISTUpdated : Nov 30, 2021, 06:18 PM IST
കൊച്ചി സർവകലാശാല ഉദ്യോഗസ്ഥൻ കണ്ണൂർ കോർപറേഷന്‍റെ മാലിന്യ സംസ്കരണം പഠിക്കാനെത്തി; സീലിംഗ് തലയിൽ വീണ് പരിക്ക്

Synopsis

കൊച്ചിയിലെ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്

കണ്ണൂർ : കണ്ണൂർ നഗരസഭ (Kannur Municipal Corporation) കെട്ടിടത്തിന്‍റെ സീലിംഗ് അടർന്നു വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നഗരസഭയുടെ മാലിന്യ സംസ്കരണത്തെക്കുറിച്ച് (waste management) കൊച്ചിയിൽ നിന്ന് പഠിക്കാനെത്തിയ ഉദ്യോഗസ്ഥനാണ് ദുര്യോഗമുണ്ടായത്. എറണാകുളം സ്വദേശി ഡോ. ആന്റണിക്കാണ് സീലിംഗിലെ കോണ്‍ക്രീറ്റ് (sealing concrete accident) അടര്‍ന്ന് തലയില്‍ വീണ് പരിക്കേറ്റത്.

കണ്ണൂർ കോർപ്പറേഷൻ (Kannur Corporation) നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് പഠനം നടത്താനായിരുന്നു എത്തിയത്. കൊച്ചിയിലെ സര്‍വകലാശാലയിലെ (kochin university) ഉദ്യോഗസ്ഥനാണ് ആന്റണി. കണ്ണൂർ കോർപ്പറേഷൻ സന്ദർശനത്തിനിടെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് ആന്‍റണിക്ക് അപകടം സംഭവിച്ചത്. ആന്‍റണിയുടെ തലയിൽ മുകളിൽ നിന്ന് ഇളകിയ കോൺക്രീറ്റ് കഷ്ണം വന്ന് വീഴുകയായിരുന്നു.

പരിക്കേറ്റയുടനെ തന്നെ ആന്‍റണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ (Kannur Private hospital) പ്രവേശിപ്പിച്ചു. പരിക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോർപ്പറേഷൻ കെട്ടിടത്തിന്‍റെ കാലപഴക്കവും അറ്റകുറ്റപ്പണി മുടങ്ങികിടക്കുന്നതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. 

കണ്ണൂർ വിസിയുടെ പുനർ നിയമനം ചട്ടം ലംഘിച്ച്'', റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം