വലിയ പ്രതീക്ഷയോടെയും ലാഭം ലക്ഷ്യമിട്ടുമാണ് ചിത്രം നിർമ്മിച്ചത് എന്നാൽ ദിലീപിന്റെ മുൻ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാൽ സിനിമയുടെ ബിസിനസ്സ് പ്രതീക്ഷിച്ചപോലെ നടന്നില്ലെന്ന് ബാദുഷ വ്യക്തമാക്കി. 'Voice of sathyanathan was a big disaster for me'

ദിലീപ് നായകനായി എത്തിയ വോയ്‌സ് ഓഫ് സത്യനാഥൻ തനിക്ക് വലിയൊരു ദുരന്തമായിരുന്നെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് ബാദുഷ. വലിയ പ്രതീക്ഷയോടെയാണ് ആ ചിത്രത്തെ സമീപിച്ചതെന്നും എന്നാൽ ദിലീപിന്റെ മുൻ സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപെടാത്തതിനാൽ സിനിമയുടെ ബിസിനസ് വേണ്ടത്ര പ്രതീക്ഷിച്ച പോലെ നടന്നില്ലെന്നും ബാദുഷ പറയുന്നു.

"വലിയ പ്രതീക്ഷയോടെ സമീപിച്ച് എനിക്ക് നഷ്ടം സമ്മാനിച്ച സിനിമ വോയിസ് ഓഫ് സത്യനാഥന്‍. ദിലീപിന്റെ മുന്‍ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ആ സിനിമയുടെ ബിസിനസ് ഞാന്‍ പ്രതീക്ഷിച്ചത്ര നടന്നില്ല. വലിയ ലാഭം പ്രതീക്ഷിച്ചാണ് ചെയ്തത്. പക്ഷേ, അതൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല വലിയൊരു ദുരന്തമായിരുന്നു എനിക്ക് ആ സിനിമ." ബാദുഷ പറയുന്നു. ന്യൂസ് 18 ന്നൽകിയ അഭിമുഖത്തിലായിരുന്നു ബാദുഷയുടെ പ്രതികരണം.

അതേസമയം ഭ ഭ ബ ആയിരുന്നു ദിലീപിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. തിയേറ്ററിലും ഒടിടിയിലും വളരെ മോശം അഭിപ്രായമായിരുന്നു ചിത്രത്തൻ ലഭിച്ചിരുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. തിയേറ്ററിൽ ഏറെ വിമർശനം നേരിട്ട ചില രംഗങ്ങൾ ഒടിടിയിലെത്തിയപ്പോൾ നീക്കം ചെയ്തിരുന്നു.