കാണിക്കവഞ്ചിയില്‍ നിന്ന് കാന്തമുപയോഗിച്ച് ചില്ലറ മോഷണം; അഡീഷണല്‍ എസ്‌ഐയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

Published : May 03, 2020, 08:49 AM IST
കാണിക്കവഞ്ചിയില്‍ നിന്ന് കാന്തമുപയോഗിച്ച് ചില്ലറ മോഷണം; അഡീഷണല്‍ എസ്‌ഐയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

Synopsis

അടുത്തുള്ള സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയാണെന്ന് കൂടി പറഞ്ഞതോടെ തല്ലിന് ഊക്കേറി. സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

തൊടുപുഴ: പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിന്ന് നാണയം മോഷ്ടിച്ച അഡീഷണല്‍ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കാന്തമുപയോഗിച്ചാണ് പൊലീസുദ്യോഗസ്ഥന്‍ പള്ളിയിലെ കാണിക്കവഞ്ചിയില്‍നിന്ന് നാണയങ്ങള്‍ മോഷ്ടിച്ചത്. ലോക്ക്ഡൗണായതിനാല്‍ പ്രദേശത്ത് ആളുണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് അഡീഷണല്‍ എസ്‌ഐ ചില്ലറ മോഷണത്തിനിറങ്ങിയത്. 

എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥന്റെ മോഷണം പള്ളിയുടെ സമീപത്ത് താമസിക്കുന്ന ആളുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പള്ളിക്കമ്മിറ്റിക്കാരെ വിവരമറിയിച്ചു. അവര്‍ എത്തിയപ്പോള്‍ കാന്തവുമായി കാണിക്കവഞ്ചിക്കരികെ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് കണ്ടത്. ഇതോടെ കമ്മിറ്റി അംഗങ്ങളും കൂടെവന്നവരും ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. താന്‍ അടുത്തുള്ള സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയാണെന്ന് കൂടി പറഞ്ഞതോടെ തല്ലിന് ഊക്കേറി. സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു