
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കയർ വ്യവസായ മേഖലയിൽ മേയ് 25 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം. ചെറുകിട കയർ ഫാക്ടറി ഉടമസംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്തിയിരുന്നത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു.
ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറികുന്നതിനിടെ സമീപത്ത് കൂടി പോകുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടുകയായിരുന്നു. വൈദ്യുതി ആഘാതത്തിൽ ഇരുവരും തൽക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തിൽ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലാണ്. കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവർക്കും അടുത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് എത്താൻ സാധിച്ചത്. സംഭവം സമയം ശക്തമായ മഴയും ഉണ്ടായിരുന്നു. തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റും.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച്; സംഘര്‍ഷം, ജലപീരങ്കി, അറസ്റ്റ്